തിരുവനന്തപുരം: സര്‍വകലാശാല ബില്ലുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം നടത്തി പിണറായി സര്‍ക്കാര്‍. സര്‍വകലാശാല ഭേദഗതി ബില്ലില്‍ മാറ്റം വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിസി നിയമനത്തിന് ഉള്ള സെര്‍ച് കമ്മിറ്റി കണ്‍വീനര്‍ ആയി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാന്‍ ആണ് ശ്രമം. പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി മതി എന്നാണ് ധാരണ.
സര്‍വകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കണ്‍വീനര്‍ ആക്കുന്നത് യുജിസി മാര്‍ഗ നിര്‍ദ്ദേശത്തിന് വിരുദ്ധം ആകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതെ സമയം പുതിയ ഭേദഗതി കൊണ്ട് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാരിന് ഉറപ്പില്ല.
കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറിനെ പുനര്‍നിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു . ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തല്‍.
Post Your Comments