മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നവരില്‍ അസുഖങ്ങള്‍ കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും എട്ട് ഗ്ളാസ് വെള്ളമെങ്കിലും കുറയാതെ ഒരാൾ കുടിച്ചിരിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. വെള്ളത്തിന്റെ കാര്യത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയെന്ന് നോക്കാം.
- ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചൂടുകാലത്ത് പ്രത്യേകിച്ച്.
- ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കരുത്. ഗ്ലാസില്‍ ഒഴിച്ച് സാവധാനത്തില്‍ വേണം വെള്ളം കുടിക്കാന്‍. ഇടവിട്ട് ഇടവിട്ട് വേണം വെള്ളം കുടിക്കാന്‍. അതാണ് ആരോഗ്യത്തിനു നല്ലത്.
- നിന്നുകൊണ്ട് വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല. ഇരുന്നുകൊണ്ട് വേണം വെള്ളം കുടിക്കാന്‍. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് വൃക്കയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കും.
- തിളപ്പിച്ചാറിയ വെള്ളമോ പ്യൂരിഫൈ ചെയ്ത വെള്ളമോ ആയിരിക്കണം കുടിക്കേണ്ടത്.
- അതിരാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് വയറിന് നല്ലതാണ്.
- ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
- സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നു.
- ഉമിനീർ, മ്യൂക്കസ് എന്നിവ ഉണ്ടാക്കുന്നു.
- ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നു.
- ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.
- തലച്ചോറ്, സുഷുമ്നാ നാഡി, മറ്റ് സെൻസിറ്റീവ് ടിഷ്യുകൾ എന്നിവയെ കുഷ്യൻ ചെയ്യുന്നു.
- ശരീര താപനില നിയന്ത്രിക്കുന്നു.
Post Your Comments