റിയാദ്: ഒരു ഉത്പന്നം വാങ്ങാൻ ഉപഭോക്താവിനെ രണ്ട് ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കാൻ വിൽപ്പനക്കാരന് അവകാശമില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള പ്രതിവാര ക്യാംപെയ്‌നിന്റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ നിയമത്തിന് രണ്ടു തലങ്ങളുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. ഒരു പ്രത്യേക ഉൽപന്നം വാങ്ങുമ്പോൾ ഒരു ഇനം സൗജന്യമായി ലഭിക്കുമെന്ന ഓഫർ കടകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ കടകൾക്കോ വിൽപനക്കാർക്കോ ഈ രീതി ഉപയോഗിക്കാൻ അനുവാദമുണ്ട്. രണ്ടു ഇനങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു എന്ന് പരസ്യം ചെയ്താലും അവ നൽകാൻ അനുവാദമുണ്ടെന്നും അധികൃതർ പറഞ്ഞു.
Post Your Comments