Latest NewsNewsIndia

മാളിനുള്ളിൽ നിസ്കാരം നടത്തിയതിനെതിരെ പ്രതിഷേധിച്ച് ഭജന പാടി വലതുപക്ഷ സംഘടനകൾ

ഭോപ്പാൽ: മാളിൽ നിസ്കാരം നടത്തിയതിനെ ചൊല്ലി സംഘർഷം. മധ്യപ്രദേശിലെ ഭോപ്പാൽ നഗരത്തിലെ മാളിൽ, മുസ്ലീം ജീവനക്കാർ മാളിൽ നമസ്‌കരിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വലതുപക്ഷ സംഘടനകളിലെ ആളുകൾ ഭജന പാടി പ്രതിഷേധിച്ചു.

ശനിയാഴ്ച, മാളിന്റെ താഴത്തെ നിലയിലെ ഫയർ എക്സിറ്റിന് സമീപം ഏതാനും ജീവനക്കാർ നമസ്കരിക്കുമ്പോൾ, ചില വലതുപക്ഷ സംഘടനകളിലെ ആളുകൾ സ്ഥലത്തെത്തി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. വലതുപക്ഷ പ്രവർത്തകർ നിസ്കാരം നടത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കുകയും, നിസ്കാരം നടത്തിയതിൽ പ്രതിഷേധിച്ച് മാളിനുള്ളിൽ ഭജന പാടുകയുമായിരുന്നു.

നാല് വർഷത്തിനകം അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം: തൊഴിൽമന്ത്രി

തർക്കം രൂക്ഷമാകുന്നത് കണ്ട് മാൾ മാനേജ്‌മെന്റും സെക്യൂരിറ്റി ജീവനക്കാരും സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ശാന്തരാക്കി. മാളിലെ സംഘർഷം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും സ്ഥലത്തെത്തി. മാളിൽ വളരെക്കാലമായി ജീവനക്കാർ നിസ്കാരം നടത്തുന്നുണ്ടെന്നും മാളിലെ മറ്റ് ജീവനക്കാർ ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ബജ്‌റംഗ്ദൾ ഡിപ്പാർട്ട്‌മെന്റ് കോർഡിനേറ്റർ ദിനേഷ് യാദവ് പറഞ്ഞു.

അതേസമയം, നിലവിൽ ഈ വിഷയത്തിൽ ഒരു ഭാഗത്തു നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു. പോലീസ് ഇരുകൂട്ടർക്കും വിശദീകരണം നൽകിയതിനെ തുടർന്നാണ് പ്രശ്‌നം ഒത്തുതീർപ്പായത്. മാളിനുള്ളിൽ ഒരു തരത്തിലുള്ള മതപരമായ പ്രവർത്തനങ്ങളും നടത്തരുതെന്ന് മാൾ മാനേജ്മെന്റ് ഉടൻ തന്നെ നിർദ്ദേശം നൽകുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button