Latest NewsNewsMobile PhoneTechnology

റെഡ്മി നോട്ട് 11 എസ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിലെ താരമാകാൻ ഒരുങ്ങി റെഡ്മി നോട്ട് 11 എസ്ഇ. ബഡ്ജറ്റ് റേഞ്ചിൽ നിരവധി സവിശേഷതകളോടെ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോണാണിത്. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400×1080 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. മീഡിയടെക് ഹീലിയോ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 33 വാട്സ് ഫാസ്റ്റ് ചാർജിംഗും 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: മുടിയുടെ സംരക്ഷണത്തിന് ബദാം!

64 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. കറുപ്പ്, വെള്ള, നീല എന്നീ നിറങ്ങളിൽ ലഭ്യമാണ്. 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 13,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button