ഡൽഹി: വ്യാജ സർവ്വകലാശാലകളുടെ പട്ടിക യു.ജി.സി പുതുക്കി പ്രസിദ്ധീകരിച്ചു. കേരളത്തിലേതടക്കം 21 സർവ്വകലാശാലകളാണ് കരിമ്പട്ടികയിലുള്ളത്. കേരളത്തിൽനിന്നുള്ള സെയ്‌ന്റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വ്യാജ സർവ്വകലാശാലകൾ സജീവമാണെന്നും ജാഗ്രത പുലർത്തണമെന്നും യു.ജി.സി. നേരത്തേ നിർദ്ദേശം നൽകിയിരുന്നു. പ്ലസ് ടു കഴിഞ്ഞവർ ഉന്നത വിദ്യാഭ്യാസത്തിനായി സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകിയ നിർദ്ദേശത്തിൽ യു.ജി.സി വ്യക്തമാക്കി.
യു.ജി.സിയുടെ പുതുക്കി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മറ്റുസംസ്ഥാനങ്ങളിലെ വ്യാജ സർവ്വകലാശാലകൾ ഇവയാണ്;
ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ് കൊമേഴ്ഷ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ് യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി വൊക്കേഷണൽ യൂണിവേഴ്സിറ്റി എ.ഡി.ആർ.- സെന്റിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനിയറിങ് വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് അധ്യാത്മിക് വിശ്വവിദ്യാലയ.
വിവാദങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി ഐആർസിടിസി, യാത്രക്കാരുടെ ഡാറ്റ കൈമാറില്ല
ഉത്തർപ്രദേശ്: ഗാന്ധി ഹിന്ദി വിദ്യാപീഠ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്സ് ഹോമിയോപ്പതി നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഭാരതീയ ശിക്ഷാപരിഷത്ത്.
മഹാരാഷ്ട്ര: രാജ അറബിക് യൂണിവേഴ്സിറ്റി
കർണാടക: ബഡാഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി.
പശ്ചിമബംഗാൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്.
ഒഡിഷ: നബഭാരത് ശിക്ഷാപരിഷത്ത് നോർത്ത് ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി.
പുതുച്ചേരി: ശ്രീബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ.
ആന്ധ്രാപ്രദേശ്: ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്‌മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി.
Post Your Comments