കുന്നംകുളം: സ്വത്തിനായി ചായയില്‍ എലിവിഷം കലര്‍ത്തി മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏറെ ദുരൂഹതയെന്ന് പൊലീസ്. അറസ്റ്റിലായ മകള്‍ ഇന്ദുലേഖ (39) സമാനരീതിയില്‍ പിതാവിനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രുചിവ്യത്യാസം തോന്നിയ പിതാവ് ചന്ദ്രന്‍ ചായ കുടിക്കാത്തതിനാല്‍ രക്ഷപ്പെട്ടു. എട്ട് ലക്ഷത്തിന്റെ കട ബാധ്യത ഇന്ദുലേഖയ്ക്ക് എങ്ങിനെ വന്നു എന്നുള്ളതാണ് ദുരൂഹമായി തുടരുന്നത്. സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചാണ് 8 ലക്ഷം രൂപ ബ്ലേഡ് കമ്പനിയില്‍ നിന്ന് കടം എടുത്തതെന്നാണ് പോലീസ് നിഗമനം.
Read Also: ജീവിതശൈലി രോഗങ്ങൾ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
എന്നാല്‍, ഓണ്‍ലൈന്‍ റമ്മി കളിയിലൂടെയാണ് എട്ടുലക്ഷത്തിന്റെ ബാദ്ധ്യത വന്നതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 17 കാരനായ ഒരു മകന്റെ ഫോണില്‍ ചില ഓണ്‍ലൈന്‍ ആപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴായി ചെറിയ തുകകള്‍ ഇന്ദുലേഖയില്‍ നിന്നും മകന്‍ വാങ്ങിയിരുന്നതായി സംശയമുണ്ട്. അതുകൊണ്ടു മാത്രം ഇത്രയും ബാദ്ധ്യതയുണ്ടാവില്ല. ഫോണുകള്‍ സൈബര്‍ സെല്ലില്‍ പരിശോധിപ്പിക്കും. ഇന്ദുലേഖയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
മകനാണോ മാതാവാണോ റമ്മി കളിച്ചത് എന്നതിലും വ്യക്തത വരാനുണ്ട്. ഭര്‍ത്താവ് പ്രതിമാസം 8,000 രൂപയാണ് അയയ്ക്കാറുള്ളതെന്നും വീട്ടുച്ചെലവുകള്‍ക്കുള്‍പ്പെടെ വന്ന ബാദ്ധ്യതയാണെന്നാണ് ഇന്ദുലേഖയുടെ മൊഴി. ബാദ്ധ്യത തീര്‍ക്കാന്‍ ബ്ലേഡ് കമ്പനികളില്‍ നിന്ന് ഇന്ദുലേഖ വായ്പ എടുത്തിരുന്നതായും സൂചനയുണ്ട്.
വിദേശത്ത് ജോലിയുള്ള ഭര്‍ത്താവ് കഴിഞ്ഞ 17ന് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭര്‍ത്താവ് ആഭരണത്തെക്കുറിച്ച് ചോദിക്കുമെന്നും അത് കുടുംബപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഇന്ദുലേഖ ഭയന്നു. സ്വത്ത് കിട്ടിയാല്‍ അതിലൊരു ഭാഗം വിറ്റ് ബാദ്ധ്യത തീര്‍ക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതിനായി മാതാപിതാക്കളുടെ പേരിലുള്ള വീടിനും 14 സെന്റ് സ്ഥലത്തിനുമായി വഴക്കിട്ടിരുന്നെങ്കിലും തങ്ങളുടെ കാലശേഷമേ നല്‍കൂ എന്നായിരുന്നു അവരുടെ നിലപാട്. സ്വത്ത് നേരത്തെ കിട്ടുന്നതിനുവേണ്ടിയായിരുന്നു കടുംകൈ. രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ഇന്ദുലേഖയ്ക്ക് സ്വത്ത് നല്‍കാമെന്ന് മാതാപിതാക്കള്‍ സമ്മതിച്ചിരുന്നതായാണ് വിവരം.
Post Your Comments