Latest NewsCricketNewsSports

എന്ത് വില കൊടുത്തും ടീമിനെ ജയിപ്പിക്കുകയാണ് എന്റെ ലക്ഷ്യം: കോഹ്ലി

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. നാളെ വൈകുന്നേരം 7.30നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഇപ്പോഴിതാ, ബിസിസിഐ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായില്‍ ആദ്യ പരിശീലന സെഷന്‍ മുതല്‍ സിക്‌സറുകള്‍ കൊണ്ട് ആറാടുന്ന കോഹ്‌ലിയുടെ വീഡിയോയാണ് തരംഗമാകുന്നത്. ടീമിനെ ജയിപ്പിക്കാന്‍ അവസാന ശ്വാസം വരെ ശ്രമിക്കുമെന്നും കോഹ്ലി വീഡിയോയിൽ പറയുന്നു.

‘ഉണരുമ്പോൾ ഈ ദിവസം എനിക്ക് എങ്ങനെയാകുമെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ഭാ​ഗമാകുന്ന എല്ലാ കാര്യങ്ങളിലും പൂർണ സന്തോഷത്തോടെയും ആത്മാർത്ഥതയോടെയും ഇടപെടണമെന്നതും എന്‍റെ ആ​ഗ്രഹമാണ്. നിങ്ങൾ എങ്ങനെയാണ് ഇത്ര തീവ്രതയോടെ മുന്നോട്ട് പോകുന്നത് എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ക്രിക്കറ്റ് കളിക്കുന്നത് ഞാനിഷ്‌ടപ്പെടുന്നു എന്നാണ് ഞാനവരോട് പറയാറ്’.

‘ഓരോ പന്തിലും എനിക്ക് വളരെയധികം സംഭാവന ചെയ്യാനുണ്ടെന്നും മൈതാനത്ത് എന്‍റെ ഓരോ നിമിഷവും ഊർജ്ജവും ടീമിന്‍റെ വിജയത്തിനായി നൽകുമെന്നും ഞാൻ അവരോട് പറയുന്നു. അസാധാരണമായി ഒന്നും എനിക്ക് തോന്നിയിട്ടില്ല. പുറത്തുനിന്നുള്ള ആളുകളും ടീമിലുള്ളവരും എന്നോട് ചോദിക്കുന്നു. നിങ്ങൾ എങ്ങനെ ഇത്ര ഊര്‍ജ്ജം നിലനിർത്തുന്നു? എന്ത് വില കൊടുത്തും ടീമിനെ ജയിപ്പിക്കുകയാണ് ലക്ഷ്യം എന്ന് ഞാന്‍ ലളിതമായി അവരോട് പറയും’ വിരാട് കോഹ്ലി ബിസിസിഐയുടെ വീഡിയോയില്‍ പറഞ്ഞു.

Read Also:- ചർമത്തിലുണ്ടാകുന്ന പൊള്ളൽപാടുകൾ അകറ്റാൻ!

ഓഗസ്റ്റ് 28-ാം തിയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് മത്സരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button