KeralaLatest NewsArticleNewsWriters' Corner

ഒരു മാസികയുടെ മുഖചിത്രം മലയാളികളെ പ്രകോപിതരാക്കുന്നതെങ്ങനെ? ഇന്ദു മേനോന്റെ കവർ ചിത്രം വിവാദം ആകുമ്പോൾ

ആ കണ്ണുകളിലെ മദാലസഭാവം ഔ .... എന്ന് പറഞ്ഞ് പുളകിതനാവുന്ന മലയാളി അതിന് ഉദാഹരണമാണ്.

സോഷ്യൽ മീഡിയയിൽ എന്തും വിവാദമാകുന്ന കാലമാണ്. സദാചാര ആങ്ങളമാരുടെ ഉപദേശങ്ങൾ നിറയുന്ന സോഷ്യൽ മീഡിയ പലപ്പോഴും ചർച്ച ചെയ്യുന്നത് സ്ത്രീ ശരീരവും ലൈംഗികതയുമാണ്. ഒരു പെണ്ണിന്റെ ചിത്രം കണ്ടാൽ ഉടനെ അടിപൊളി എന്ന് തുടങ്ങുന്ന കമന്റുകൾ അവളുടെ ശരീര വലുപ്പം അന്വേഷിക്കുന്നതു വരെ എത്തും. സ്ത്രീയുടെ ശരീരം പല മാസികകളും കച്ചവടം ആകാറുണ്ട്. (അത് മറന്നിട്ടല്ല.. )

മലയാളി എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ അതിയാഥാസ്ഥിതികരാണ്. അത് അടിവരയിട്ട് തെളിയിക്കുകയാണ് എഴുത്തുകാരി ഇന്ദുമേനോന്റെ പോസ്റ്റിനു ലഭിക്കുന്ന കമന്റുകൾ. പ്രസാധകൻ മാസികയുടെ ഇത്തവണത്തെ മുഖചിത്രം ഇന്ദുമേനോനും കവി റഫീഖ് അഹമ്മദുമാണ്. എന്നാൽ, ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ മലയാളിയുടെ അശ്ലീലമുഖങ്ങൾ തുറന്നു കാട്ടുന്നു.

read also: ഭർത്താവ് എട്ടു വയസിനു ഇളയത്, മതം മാറണമെന്ന് ആവശ്യം : മൂന്നാം വിവാഹവും പരാജയപ്പെട്ടതിനെക്കുറിച്ച് നടി ചാർമിള

‘അവളെ സൂക്ഷിക്കണം അവളുടെ കണ്ണുകളിൽ എന്തോ തീക്ഷ്ണതയോടെ കത്തുന്നു’ ആറാം തമ്പുരാനിൽ കൊളപ്പുള്ളി അപ്പൻ പറഞ്ഞ ഡയലോഗിന്റെ കോമഡി വേർഷൻ ആണെങ്കിലും ഒരു സ്ത്രീയുടെ മുഖചിത്രം വരുമ്പോൾ മലയാളി തൻ്റെ അശ്ലീലമുഖങ്ങൾ അനാവരണം ചെയ്യുകയാണ്, പ്രത്യേകിച്ചും സോഷ്യൽ മീഡിയയിൽ.

ആ കണ്ണുകളിലെ മദാലസഭാവം ഔ …. എന്ന് പറഞ്ഞ് പുളകിതനാവുന്ന മലയാളി അതിന് ഉദാഹരണമാണ്. തൻ്റെ ചിത്രത്തിനെക്കുറിച്ച് തനിക്കില്ലാത്ത ഉത്ക്കണ്O നിങ്ങൾക്ക് എന്തിന് എന്നാണ് ഇന്ദുമേനോൻ്റെ നിലപാട്

shortlink

Post Your Comments


Back to top button