Latest NewsNewsIndia

‘അടുത്ത പ്രധാനമന്ത്രി അരവിന്ദ് കെജ്‍രിവാൾ’: ബി.ജെ.പിക്ക് തടയാനാകില്ലെന്ന് ഗോപാൽ റായ്

ന്യൂഡൽഹി: 2024ൽ അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിയാകുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. അടുത്ത പ്രധാനമന്ത്രി കെജ്‍രിവാൾ ആയിരിക്കുമെന്നും, അദ്ദേഹത്തെ തടയാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ മദ്യനയത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ എല്ലാ മന്ത്രിമാരെയും എം.എൽ.എമാരെയും അറസ്റ്റ് ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. എന്നാൽ, 2024 ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ. അദ്ദേഹവുമായും ആം ആദ്മി പാർട്ടിയുമായും (എഎപി) ബി.ജെ.പി എത്രത്തോളം ഏറ്റുമുട്ടുന്നുവോ അത്രത്തോളം അവരുടെ കുഴിമാടങ്ങൾ കുഴിക്കുന്നതിന് തുല്യമാണത്. ഞങ്ങൾ എം‌.എൽ‌.എമാരായാലും ഇല്ലെങ്കിലും, ഞങ്ങളുടെ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോയാലും, ഞങ്ങൾ രാജ്യത്തിനായി ജീവിക്കും, അതിനായി മരിക്കുമെന്ന് പ്രതിജ്ഞയെടുക്കും’, ഗോപാൽ റായ് പറഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസമായി ബി.ജെ.പി നേതാക്കളുടെ എല്ലാ നുണകളും ഗിമ്മിക്കുകളും തങ്ങൾ തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എൽ.എമാർ നിയമസഭയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും, അവരുടെ ഗൂഢാലോചന കേന്ദ്ര വിദ്യാഭ്യാസമന്ത്രി മൂടിവെയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിന് ശേഷം ആം ആദ്മി പാർട്ടി തങ്ങളുടെ മുന്നിൽ തലകുനിക്കുമെന്ന തെറ്റിദ്ധാരണയിലായിരുന്നു ബി.ജെ.പിയെന്നും റായ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button