ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് മത്സരിക്കുക. ഇതിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പിലും ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനും ബി ഗ്രൂപ്പിലുമാണ്. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലേക്കെത്തും.
അതേസമയം, നാളെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ക്ലാസിക്കൽ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, കഴിഞ്ഞ ടി20 ലോകകപ്പിലെ തോൽവിയ്ക്ക് പകരം വീട്ടാനാകും ഇറങ്ങുക. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സൂര്യകുമാർ യാദവും റിഷഭ് പന്തും അടങ്ങിയ ബാറ്റിംഗ് നിര ശക്തമാണ്. ടി20 ലോകകപ്പിന് മുന്നോടിയായി വിരാട് കോഹ്ലിക്ക് ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാകും ഏഷ്യാ കപ്പ്. പേസര്‍ ജസ്പ്രീത് ബുമ്ര ടീമിൽ ഇല്ലാത്തത് ബൗളിംഗിന്‍റെ മാറ്റ് കുറച്ചേക്കും.
Read Also:- പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ബാബർ അസം നയിക്കുന്ന പാകിസ്ഥാൻ താരതമ്യേന സന്തുലിതമാണ്. പരിക്കേറ്റ ഷഹീൻ ഷാ അഫ്രീദി ഇല്ലാത്തത് തിരിച്ചടിയായേക്കും. ക്വാളിഫയർ റൗണ്ടിൽ തകർപ്പൻ ജയത്തോടെ എത്തിയ ഹോംങ്കോംഗ് അട്ടിമറി പ്രതീക്ഷയിലാണ്. എന്നാൽ, ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിൽ നിന്ന് സൂപ്പർ ഫോർ യോഗ്യത മത്സരം കാണാനുള്ള തയാറെടുപ്പിലാണ് ആരാധകർ.
Post Your Comments