ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.. സെൻസെക്സ് 59.15 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,833.87 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 36.40 പോയിന്റ് നേട്ടത്തിൽ 17,558.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനമാണ് ഉയർന്നത്.
ഗ്രാസിം ഇൻഡസ്ട്രീസ്, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടൈറ്റൻ, അദാനി പോർട്ട്സ് തുടങ്ങിയ കമ്പനികൾ നേട്ടം കൈവരിച്ചെങ്കിലും ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഇൻഡസ്ഇൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. വിപണിയിൽ ഇന്ന് 1,968 ഓഹരികൾ മുന്നേറുകയും 1,353 ഓഹരികൾ ഇടിഞ്ഞും 146 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടർന്നത്.
Also Read: എയർ ഇന്ത്യ ജീവനക്കാർക്ക് സന്തോഷം നൽകുന്ന വാർത്ത പങ്കുവെച്ച് ടാറ്റ ഗ്രൂപ്പ്, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments