Latest NewsNewsLife StyleHealth & Fitness

രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ

സാധാരണയായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ബ്ലഡ് പ്രഷര്‍ (ബി.പി) അഥവാ രക്തസമ്മര്‍ദ്ദം. നിസാരമെന്ന് കരുതാനാവില്ല, കാരണം ഹൃദയത്തിന് വരെ ഇതു ദോഷം വരുത്തിയേക്കാം.

ബി.പി നിയന്ത്രിയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളും നിലവിലുണ്ട്. താഴെപ്പറയുന്ന ഈ പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, ഗുണമുണ്ടാകും.

ചേരുവകള്‍

പാല്‍- 1 കപ്പ്

വെളുത്തുള്ളി ചതച്ചത്- 1 ടീസ്പൂണ്‍

തേന്‍- 1 ടീസ്പൂണ്‍

Read Also : ‘ചേച്ചിയ്ക്ക് കുറച്ച് കളര്‍ കൂടി പോയി’: അതുകൊണ്ടാണല്ലോ ഇത്രയും പ്രായമായിട്ടും സിനിമയിൽ നിൽക്കുന്നതെന്ന് മങ്ക മഹേഷ്

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകം ബി.പി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതും പാലിലെ കാത്സ്യവും കൂടി ചേരുന്നതു പ്രയോജനം വര്‍ദ്ധിപ്പിയ്ക്കും.

ഇളം ചൂടുള്ള പാലില്‍ വെളുത്തുള്ളി ചതച്ചതു ചേര്‍ക്കണം. ഇതില്‍ വേണമെങ്കില്‍ തേന്‍ ചേര്‍ക്കാം. നിര്‍ബന്ധമില്ല.

ഈ പാനീയം ദിവസവം രണ്ടോ മൂന്നോ നേരം അടുപ്പിച്ച്‌ ഒരാഴ്ച കുടിയ്ക്കുന്നത് ബി.പി കുറയ്ക്കാന്‍ നല്ലതാണ്.

ഇതില്‍ തേന്‍ ചേര്‍ക്കുന്നത് ശരീരത്തിന് ആകെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഈ പാനീയം ബി.പി കുറയ്ക്കാന്‍ മാത്രമല്ല, ആകെയുള്ള ആരോഗ്യത്തിനും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button