പ്രായമേറുന്തോറും ഓര്‍മ്മ കുറഞ്ഞുവരും. എന്നാല്‍, ഇന്ന് ചെറുപ്പക്കാര്‍ വരെ മറവി മൂലം വലയുന്നവരാണ്. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റം മറവി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മറവിയെ ചെറുത്ത് നില്‍ക്കാനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശ്വസന വ്യായാമത്തിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം. ശ്വാസം ഉള്ളിലേക്ക് എടുത്തു മൂന്നുവരെ എണ്ണുക. അതിനുശേഷം ശ്വാസം പുറത്തേക്കുവിട്ട് അഞ്ചു വരെ എണ്ണുക. ഈ സമയമെല്ലാം, ശ്വാസോച്ഛാസത്തിലായിരിക്കണം ശ്രദ്ധ. ഇങ്ങനെ ചെയ്യുന്നത് കുറച്ചുനേരം തുടരുക. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്.
വായിക്കുന്നതെല്ലാം, ചുരുക്കി എഴുതിവെക്കുക- ഒരുദിവസം വായിച്ച കാര്യങ്ങളെക്കുറിച്ച്, അത് പുസ്‌തകമോ, ലേഖനമോ എന്തും ആയിക്കൊള്ളട്ടെ, സംക്ഷിപ്‌തമായി കുറിച്ചുവെക്കുക. ഇത്തരത്തില്‍ കുറിച്ചുവെക്കുന്ന പ്രധാനപ്പെട്ട പോയിന്റുകള്‍ ഇടയ്‌ക്ക് വായിച്ചു നോക്കുക. ഈ പരിശീലനം പതിവാക്കിയാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും.
Read Also : പാടത്ത് കുഴഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
പാട്ടിന്റെ വരികള്‍, മനപാഠമാക്കുക- ഒരു പാട്ടിന്റെയോ കവിതയുടെയോ വരികള്‍ മനപാഠമാക്കുന്നത്, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ മാര്‍ഗമാണ്. ഇങ്ങനെ മനപാഠമാക്കുന്ന പാട്ടുകള്‍ ഇടയ്‌ക്കിടെ മൂളുകയോ പാടുകയോ ചെയ്യുക.
പുതിയ കാര്യങ്ങള്‍ പഠിക്കുക- ജീവിതത്തില്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. അത് പുതിയൊരു ഭാഷയാകാം, അല്ലെങ്കില്‍, എന്തെങ്കിലും പ്രവൃത്തികളോ, ഹോബികളോ ആകാം. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ പരിശീലനമാണ്.
Post Your Comments