കാഞ്ഞിരപ്പള്ളി: മോഷണക്കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ. കൂവപ്പള്ളി പട്ടിമറ്റം തകഴി പുതുപ്പറമ്പില്‍ അഖില്‍ അനി (24), എരുമേലി നേര്‍ച്ചപ്പാറ ചണ്ണക്കല്‍ അനന്തു (26), ഇവര്‍ മോഷ്ടിക്കുന്ന മോഷണ സാധനങ്ങള്‍ വാങ്ങിയിരുന്ന തോട്ടുമുഖം ഇല്ലത്തുപറമ്പില്‍ അമീര്‍ സാലി (36) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
റബര്‍ റോളറും മോട്ടറും അലുമിനിയം ഡിഷുകളും ആണ് ഇവർ മോഷ്ടിച്ചത്. ചോദ്യംചെയ്യലിൽ കാഞ്ഞിരപ്പള്ളിക്കു പുറമേ ഈരാറ്റുപേട്ട, പെരുവന്താനം എന്നീ സ്റ്റേഷന് പരിധികളില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്നു പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ ഷിന്റോ പി. കുര്യന്, എസ്ഐമാരായ അരുണ്‍ തോമസ്, ബിനോയ്, സിപിഒമാരായ വിമല്‍, അരുണ്‍ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments