Latest NewsKeralaNews

കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട തര്‍ക്കം, യുവാവിനെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ സംഭവം: പ്രതികള്‍ പിടിയില്‍

യുവാവിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറില്‍ കയറ്റി ശ്മശാനത്തില്‍ വച്ച് വടികൊണ്ട് അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു

പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ സംഭവത്തില്‍ ആറ് പേര്‍ പോലീസ് പിടിയിലായി. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ തിരുവാലത്തൂര്‍ സ്വദേശി ഋഷികേശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read Also: ‘നിങ്ങൾ അമേരിക്കയെ നശിപ്പിക്കുന്നു, ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ’: യു.എസിൽ ഇന്ത്യൻ വംശജയ്ക്കെതിരെ വംശീയാധിക്ഷേപം

പാലക്കാട് തത്തമംഗലം സ്വദേശി സുബീഷ് (20) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 19 മുതല്‍ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രിയാണ് യാക്കര പുഴയുടെ സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ 19ന് രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപം വച്ച് യുവാവിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറില്‍ കയറ്റി മലബാര്‍ ആശുപത്രിയ്ക്ക് സമീപം ശ്മശാനത്തില്‍ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button