ഉപഭോക്താക്കൾക്കായി പുതിയ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ടാറ്റ നിയൂവുമായി കൈകോർത്താണ് പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും രണ്ടു വേരിയന്റിൽ ലഭ്യമായ പുതിയ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക.
ടാറ്റ നിയൂ ഇൻഫിനിറ്റി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡും ടാറ്റ നിയൂ പ്ലസ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുമാണ് പുറത്തിറക്കിയിട്ടുള്ളത്. ഷോപ്പിംഗിന് കൂടുതൽ മുൻതൂക്കം നൽകുന്നവർക്കാണ് ഈ ക്രെഡിറ്റ് കാർഡിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക. ഓൺലൈൻ മുഖാന്തരമോ ഷോപ്പുകൾ വഴിയോ പുതിയ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താവിന് റിവാർഡുകൾ ലഭിക്കും.
Also Read: നിക്ഷേപകർക്ക് സന്തോഷവാർത്ത, സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഐസിഐസിഐ ബാങ്ക്
ടാറ്റ നിയൂ പ്ലസ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് രണ്ട് ശതമാനം നിയൂ കോയിൻസും ടാറ്റ നിയൂ ഇൻഫിനിറ്റി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ടാറ്റ നിയൂ കോയിൻസുമാണ് ലഭിക്കുക. ടാറ്റയ്ക്ക് പുറമേയുള്ള മറ്റു ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും ആനുകൂല്യങ്ങൾ ലഭ്യമാണ്.
Post Your Comments