
ന്യൂഡൽഹി: കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം രാജിവെച്ചു. അര നൂറ്റാണ്ട് നീളത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 16 ന് ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി തലവൻ ആസാദ് രാജിവെച്ചതിന് പിന്നാലെയാണ് സംഭവവികാസം. പടിയിറങ്ങുന്നത് കോൺഗ്രസിന്റെ തലമൂത്ത നേതാവാണ്. കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകൾ തുടർന്നാണ് രാജി.
Post Your Comments