ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ ഇല്ല, പക്ഷേ രോഗലക്ഷണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങളും മരുന്നുകളുണ്ട്..
ജലദോഷമുള്ളപ്പോൾ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നൽകും. മഞ്ഞൾപൊടി എല്ലാ അസുഖത്തിനുള്ള മരുന്നാണ്. ഒരു കപ്പ് പാലിൽ അൽപം മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.
Read Also:- കരീം ബെൻസേമ യൂറോപ്പിലെ മികച്ച താരം: ആഞ്ചലോട്ടി മികച്ച പരിശീലകൻ
ആവി പിടിക്കുന്നത് നല്ലൊരു ശീലമാണ്. അടഞ്ഞ മൂക്ക് തുറക്കുന്നതിനു മൂക്കിലെ രോഗാണുക്കൾ നശിക്കുന്നതിന് ഇത് സഹായിക്കും. ആവി പിടിക്കുമ്പോൾ ചൂട് അധികമാകാതെ ശ്രദ്ധിക്കണം. ഇത് മൂക്കിലെ കോശങ്ങൾ നശിക്കാൻ ചിലപ്പോൾ കാരണമാവും. ജലദോഷം വരാൻ സാധ്യത ഉണ്ടെന്നു തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിൾ കൊള്ളുക.
Post Your Comments