
നാഗർകോവിൽ: കഞ്ചാവ് സംഘത്തിലേക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാർത്ഥിനിയെ മർദ്ദിച്ച് കാമുകൻ. കന്യാകുമാരി കുളച്ചലിലാണ് കോളജ് വിദ്യാർത്ഥിനി യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കഞ്ചാവ് മാഫിയക്ക് സംഘം ചേർന്നിരുന്ന് കഞ്ചാവ് വലിക്കാനും ലൈംഗിക ബന്ധത്തിലേർപ്പെടാനും പെൺകുട്ടികളെ തരപ്പെടുത്തി കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ആക്രമിക്കപ്പെട്ട യുവതി.
കുളച്ചലിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന നാഗർകോവിൽ സ്വദേശിനി തലക്കടിയേറ്റ പരുക്കുകളോടെ ചികിൽസ തേടിയപ്പോഴാണ് ലഹരിയുടെ മറവിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പൊലീസിനു വിവരം കിട്ടിയത്. പൊലീസെത്തിയപ്പോൾ കാമുകൻ അജിനാണ് ആക്രമിച്ചതെന്നു പെൺകുട്ടി മൊഴി നൽകി. യുവാക്കൾക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാൻ കോളജ് വിദ്യാർഥിനികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ അംഗമാണ് ആക്രമണത്തിനിരയായ പെൺകുട്ടി.
കഴിഞ്ഞ ദിവസം ജന്മദിനാഘോഷമെന്ന പേരിൽ 2 യുവാക്കൾ പെൺകുട്ടിയുടെ താമസ സ്ഥലത്ത് എത്തി. ഇക്കാര്യം അറിഞ്ഞ കാമുകൻ പുലർച്ചെ വീട്ടിനുള്ളിലെത്തി. തുടർന്നു യുവാക്കളെ തല്ലിയോടിച്ചു. തടസം നിന്ന കാമുകിയുടെ തലയടിച്ചു പൊട്ടിച്ചു. അന്വേഷണം തുടരവേ അജിന്റെ മാതാവിനെ മറ്റൊരു പെൺകുട്ടി വിളിച്ച് ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു.
ലഹരിക്കടിമയാക്കി ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ താൻ തല്ലിയോടിച്ചെന്നാണ് അജിന്റെ മൊഴി. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ താമസ സ്ഥലത്തു പരിശോധന നടത്തി. ഉപയോഗിച്ചതും അല്ലാത്തതുമായ ഗർഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതൽ പെൺകുട്ടികൾ സംഘത്തിന്റെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണു പൊലീസിന് വിവരം കിട്ടിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
Post Your Comments