Latest NewsKeralaNewsBusiness

ഓണത്തെ വരവേറ്റ് കയർഫെഡ്, വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു

ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം മുതൽ 50 ശതമാനം വരെയാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്

ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് കയർഫെഡ്. സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പുതിയ വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കയർഫെഡ് പദ്ധതിയിടുന്നത്. നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും കയർ ഉൽപ്പന്നങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്.

ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം മുതൽ 50 ശതമാനം വരെയാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, കയർഫെഡിന്റെ എല്ലാ ഷോറൂമുകളിലും സ്റ്റാളുകളിലും ഇളവ് ലഭിക്കുന്നതാണ്. റബറൈസ്ഡ് കയർ മെത്തകൾ, കയർ മാറ്റുകൾ, പിവിസി ടഫ്റ്റഡ് മാറ്റുകൾ, കയർ ടൈലുകൾ, കൊക്കോഫെർട്ട് ജൈവവളം, പ്രകൃതി സൗഹൃദ ചെടിച്ചട്ടികൾ എന്നിവയാണ് ഓഫർ വിലയ്ക്ക് വാങ്ങാൻ സാധിക്കുക.

Also Read: വയനാട്ടിൽ കാറപകടം : നാല് വയസുകാരി മരിച്ചു

ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഡിസ്കൗണ്ടുകൾക്ക് പുറമേ, ഉപഭോക്താക്കൾക്ക് പൊന്നോണ കിറ്റും നൽകുന്നുണ്ട്. 750 രൂപയുടെ കിറ്റ് 500 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button