KeralaLatest NewsNews

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഡോ. ഗീനകുമാരി എഴുതിയ ‘മാർക്സിയൻ അർഥശാസ്ത്രം കുട്ടികൾക്ക്’ എന്ന പുസ്തകം മുഖ്യമന്ത്രിയിൽ നിന്ന് സാംസ്‌കാരികവകുപ്പു മന്ത്രി വി. എൻ. വാസവൻ ഏറ്റുവാങ്ങി.

Read Also: സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികള്‍ മോശം, വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നു

അഡ്വ. എം രൺദീഷ് എഴുതിയ ‘മണിക്കുട്ടിയുടെ നിയമപുസ്തകം’ മുഖ്യമന്ത്രിയിൽ നിന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഡോ. ഗീനകുമാരി, അഡ്വ. എം. രൺദീഷ്, സൂര്യ സുരേഷ്, വിജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read Also: തിയറ്ററില്‍ പരിചയക്കാരെ കണ്ട് ചിരിച്ചു, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button