രണ്ടുവർഷം കൊണ്ട് ഇന്ത്യൻ വിപണിയിലേക്ക് 7 ദശലക്ഷം 5ജി സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്തതായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്. ഉപഭോക്താക്കളുടെ താൽപ്പര്യത്തിന്റെ തെളിവ് കൂടിയാണ് കയറ്റുമതിയിലെ വർദ്ധനവെന്ന് ഷവോമി കൂട്ടിച്ചേർത്തു.
2020 മെയ് മുതൽ 2022 ജൂൺ വരെയുള്ള കണക്കുകളാണ് ഷവോമി പുറത്തുവിട്ടിരിക്കുന്നത്. രണ്ടുവർഷം കൊണ്ട് ഇന്ത്യൻ വിപണിയിൽ മികച്ച നേട്ടം കൈവരിക്കാൻ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, 12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന നിരോധിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ നിന്ന് നേട്ടം കൊയ്യാൻ സാധിച്ചിട്ടുണ്ടെങ്കിലും ഒന്നിലധികം നികുതി വെട്ടിപ്പ് ആരോപണങ്ങൾ ഷവോമി നേരിടുന്നുണ്ട്. ഇതിന്റെ ഭാഗമായി കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Post Your Comments