Latest NewsNewsIndiaCrime

സ്‌കൂൾ വിട്ട് ആടിപ്പാടി വീട്ടിലെത്തിയ മക്കളെ ഇരുമ്പുകമ്പിക്ക് അടിച്ചു കൊലപ്പെടുത്തി യുവതി

തിരുപ്പൂർ: ചെറിയ കുട്ടികളെ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി. തിരുപ്പൂർ വെള്ളകോവിൽ സ്വദേശിയായ കനകസമ്പത്തിന്റെ ഭാര്യ രേവതിയാണ് (39) സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 13 വയസുകാരിയായ മകൾ ഹർഷിതയും, ഏഴ് വയസുകാരനായ മകൻ കലൈവേന്ദനും സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. മക്കളെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രേവതിയെ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്‌കൂൾ വിട്ട് കുട്ടികൾ രണ്ടും ആടിപ്പാടി വീട്ടിലെത്തിയ ശേഷമായിരുന്നു ക്രൂരസംഭവം. കുട്ടികളെയും കൂട്ടി രേവതി വീടിന്റെ പുറകിൽ കാർഷിക ആവശ്യങ്ങൾക്കായുള്ള സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയിലെത്തി. ശേഷം ഇവിടെ വെച്ച് ഇരുമ്പുകമ്പി കൊണ്ട് രണ്ട് പേരുടെയും തലയിലും മുഖത്തും ശക്തമായി ആഞ്ഞടിച്ചു. കുട്ടികൾ രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുട്ടികൾ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം രേവതി കൈയ്യിൽ കരുതിയ വിഷം കഴിക്കുകയായിരുന്നു.

മൂന്ന് പേരെയും ഏറെ വൈകിയിട്ടും കാണാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. ഒടുവിൽ പുറകെ വശത്ത് നിന്നും ഇവരെ കണ്ടെത്തി. ബന്ധുക്കൾ എത്തിയപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. രേവതിക്ക് ജീവനുണ്ടെന്ന് കണ്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button