ദുബായ്: വിവിഎസ് ലക്ഷ്മണിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് നിയമനം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഇടക്കാല പരിശീലകനായി ലക്ഷ്മണിനെ നിയമിച്ചത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. കൊവിഡ് നെഗറ്റീവാകുന്ന സമയം ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു.
അതേസമയം, ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീം ദുബായിലെത്തി. നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ആദ്യം യുഎഇയിലെത്തിയത്. കോഹ്ലി കുടുംബസമേതമാണ് ടൂര്‍ണമെന്‍റിനെത്തിയത്. കെ എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ സിംബാബ്‌വെയില്‍ നിന്നും കഴിഞ്ഞ ദിവസം ദുബായിലെത്തി.
ഓഗസ്റ്റ് 28-ാം തിയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read Also:- കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ തടയാൻ!
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ താരങ്ങൾ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
Post Your Comments