
അങ്കമാലി: ഹെറോയിനുമായി യുവതിയടക്കം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ മിലൻ മണ്ഡൽ(30), സെലീന ബീബി (30) എന്നിവരെയാണ് അങ്കമാലി എക്സൈസ് സംഘം പിടികൂടിയത്.
ഇവരുടെ പക്കൽ നിന്ന് 15 ലക്ഷത്തിലധികം രൂപ വില വിലവരുന്ന 50 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. അങ്കമാലി എക്സൈസ് സിഐ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഓണത്തോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ഇരുവരും കുടുങ്ങിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments