തന്റെ സിനിമകളെ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ പെൺവാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം സനൽകുമാർ പറഞ്ഞത്.
കുറിപ്പ് പൂർണ്ണ രൂപം
കലാകാരൻ എന്ന പേരിൽ സമൂഹത്തെ കളിപ്പിക്കുന്ന ഒരു പെൺവാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണ് എന്റെ സിനിമകളെ നശിപ്പിക്കാനുള്ള നെറികെട്ട ശ്രമങ്ങളുടെ പിന്നിലുള്ളത്. എനിക്കതേക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ട്.
read also: ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരാണോ? GIZFIT Ultra സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തി
കോടതികളെ വരെ വിലയ്ക്കുവാങ്ങാൻ പ്രാപ്തിയുള്ളതിനാൽ അയാൾക്കെതിരെ കൃത്യമായ അന്വേഷണങ്ങൾ നടക്കില്ല എന്ന ഹുങ്കിന്റെ പുറത്താണ് ഒഴിയുന്തോറും എന്റെ പിന്നാലെ അയാളുടെ കുബുദ്ധി സഞ്ചരിക്കുന്നത്.
എന്തിന് എന്റെ സിനിമകൾക്ക് പിറകെ എന്ന് ചോദിച്ചാൽ എനിക്കുത്തരമുണ്ട്. പറയാൻ എനിക്കൊരുപാടുണ്ട്. പലരെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട എന്ന് കരുതിയാണ് ഞാൻ മിണ്ടാതിരിക്കുന്നത്. എന്റെ ജീവനുപിന്നാലെ ഗുണ്ടകളെ അയക്കുന്നതിലും അയാൾക്ക് പങ്കുണ്ട്. ഇക്കാര്യങ്ങൾ എന്നെക്കാൾ നന്നായി അറിയാവുന്ന ആളുകളും ഉണ്ട്. അവരും വായ തുറക്കാത്തത് നാറുന്ന പലതും പറയേണ്ടിവരും എന്നുള്ളതുകൊണ്ടാണ്. നിർബന്ധിക്കരുത്. കഴിയുന്നത്ര ഒഴിഞ്ഞു മാറുകയാണ് ഞാൻ.
Post Your Comments