മഴക്കാലങ്ങളിലും തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോഴും മിക്ക ആളുകൾക്കും തൊണ്ടവേദന അനുഭവപ്പെടാറുണ്ട്. അലർജി, വായു മലിനീകരണം, ദഹന സംബന്ധമായ തകരാറുകൾ തുടങ്ങിയവയും തൊണ്ടവേദന വരാൻ കാരണമാകാറുണ്ട്. എളുപ്പത്തിൽ തൊണ്ടവേദന അകറ്റാനുളള ഒറ്റമൂലിയാണ് മഞ്ഞൾ. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് പരിശോധിക്കാം.
ഒരു ഗ്ലാസ് വെള്ളം എടുത്തതിനുശേഷം അതിലേക്ക് 1 ടീസ്പൂൺ മഞ്ഞിൽ ചേർക്കുക.ശേഷം 3 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ തിളപ്പിക്കുക. ഈ വെള്ളം ഉപയോഗിച്ച് കവിൾ കൊള്ളുന്നത് തൊണ്ടവേദന കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഉറങ്ങുന്നതിനു മുൻപ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്.
അടുത്തതാണ് മഞ്ഞൾ, കുരുമുളക്, തേൻ എന്നിവ സംയോജിപ്പിച്ചുള്ള മിശ്രിതം. 1 ടീസ്പൂൺ മഞ്ഞൾ എടുത്തതിനു ശേഷം അതിലേക്ക് ഒന്നോ രണ്ടോ കുരുമുളക് ചതച്ചിടുക. ശേഷം 1 ടീസ്പൂൺ തേനിലേക്ക് മഞ്ഞളും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടോ മൂന്നോ തവണ കഴിച്ചാൽ തൊണ്ടവേദന ശമിക്കും.
Post Your Comments