Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsEntertainment

ഒളിച്ചോടി വിവാഹം, കുഞ്ഞു ജനിച്ചിട്ട് ഒരു മാസത്തിനുള്ളിൽ വിവാഹ മോചനം: ബാലതാരമായി വന്ന അനുശ്രീയുടെ പോസ്റ്റ്

ബാലതാരമായാണ് അനുശ്രീ തന്റെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. ദേവീമാഹത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴ് രാത്രികള്‍, അമല, അമല, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നിങ്ങനെ നിരവധി സീരിയലുകളിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹവും വിവാഹ ചിത്രങ്ങളെല്ലാം വിവാദമായിരുന്നു. നടി അനുശ്രീയുടെ പെട്ടെന്നുള്ള വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. വിഷ്ണു സന്തോഷാണ് അനുശ്രീയുടെ ഭർത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാന്‍ ആയിരുന്നു വിഷ്ണു. കോവിഡ് കാലത്തായിരുന്നു ഇവരുടെ വിവാഹം. ഇത് യഥാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു. അനുശ്രീയുടേയും വിഷ്ണുവിന്റേയും പ്രായവ്യത്യാസത്തെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും എല്ലാം സോഷ്യല്‍ മീഡിയയിലും ചർച്ച ചെയ്യപ്പെട്ടു. താരത്തെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നു. എന്നാൽ ഒരു വിമർശനങ്ങളുടെ മുന്നിലും താരം പതറിയില്ല. തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.

വീട്ടുകാരുടെ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പെല്ലാം മറി കടന്ന് സ്വന്തമായ തീരുമാനത്തിൽ ഇരുവരും എത്തി. അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയി ഇരുവരും ഒന്നിക്കുകയായിരുന്നു. തന്റെ പ്രണയത്തെക്കുറിച്ച് താൻ വീട്ടുകാരെ അറിയിച്ചു. എന്നാൽ അമ്മയ്ക്ക് നല്ല എതിര്‍പ്പായിരുന്നു. വിവാഹത്തിനു അവർ സമ്മതിക്കില്ലെന്നു പൂർണമായി മനസിലായി. അപ്പോഴാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

താരം അമ്മയായ വിശേഷവും വാർത്തകളിൽ നിറഞ്ഞു. അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. അന്ന് ആരാധകർ വിഷ്ണുവിന്റെ അസാന്നിധ്യത്തെ കുറിച്ച് സംശയിച്ചെങ്കിലും ആ സംശയങ്ങളുടെ സത്യാവസ്ഥ ഇന്ന്‌ പുറത്തു വന്നിരിക്കുന്നു. അനുശ്രീ തന്നെ ഒടുവിൽ കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

‘എന്റെ ജീവിതത്തെ കുറിച്ചുള്ള സത്യം’ എന്ന് എഴുതിയാണ് താരം കുറിപ്പ് തുടങ്ങുന്നത്. താനും വിഷ്ണുവും പിരിഞ്ഞെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ഡിവോഴ്സ് ഒരു ട്രാജഡിയല്ല. സങ്കടമായ ഒരു ജീവിതത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നതാണ് ട്രാജഡി എന്ന് പറയുന്നത്. ആരും വിവാഹം വേർപ്പെടുത്തിയത് കാരണം കൊണ്ട് മരിച്ചിട്ടില്ല. ഒരു മായാ ലോകത്തെ വിശ്വസിച്ചു കൊണ്ട് ഒരുപാട് വേദന സഹിക്കേണ്ടതില്ല. മറിച്ച് സത്യത്തെ സ്വീകരിക്കുക എന്ന് പറഞ്ഞാണ് അനുശ്രീ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്. അനുശ്രീയുടെ വളക്കാപ്പ് ചടങ്ങിൽ പോലും ഇരുവരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. ഇവർക്കിടയിൽ പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.

shortlink

Post Your Comments


Back to top button