Latest NewsKeralaNews

പിതാവിനൊപ്പം കാറിൽ പോകുമ്പോൾ അപകടം; 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം

കല്‍പറ്റ : പിതാവിനും സഹോദരിമാർക്കുമൊപ്പം കാറില്‍ പോകുമ്പോൾ അപകടം. 4 വയസ്സുകാരി മരിച്ചു. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ മുട്ടില്‍ കൊളവയലിലായിരുന്നു അപകടം. കൊളവയല്‍ തറപ്പുതൊട്ടിയില്‍ സജി ആന്റോയുടെ മകള്‍ ഐലിന്‍ തെരേസ ആണു മരിച്ചത്.

read also: നടിയും ബിജെപി നേതാവുമായ സൊനാലിയുടെ മരണം കൊലപാതകമെന്ന് സംശയം, ശരീരത്തില്‍ മുറിവേറ്റ പാടുകള്‍

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. കാറില്‍ വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്നതിനിടെ എതിര്‍ദിശയിലെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മുണ്ടേരി ജിവിഎച്ച്എസ്എസ് അധ്യാപകനാണ് സജി. 4 പെണ്‍കുട്ടികളാണ് സജിയ്ക്കും ഭാര്യ പ്രിന്‍സിക്കും. അപകടത്തിൽ മൂന്ന് പെൺമക്കളും സജിയും പരുക്കുകളോടെ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button