corona positive storiesCOVID 19Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 72 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വ്യാഴാഴ്ച്ച 72 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 111 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള രണ്ട് മരണങ്ങളാണ് വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ആദ്യ ശ്രമം രണ്ട് മാസം മുൻപ്, 20 ഡോളോയിൽ അച്ഛനെയും അമ്മയെയും ‘മയക്കി’ കൊല്ലാൻ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു

8,12,975 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,00,131 പേർ രോഗമുക്തി നേടി. 9,284 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 50 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: രണ്ടുവർഷം കൊണ്ട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 7 ദശലക്ഷം സ്മാർട്ട്ഫോണുകൾ, പുതിയ വെളിപ്പെടുത്തലുമായി ഷവോമി

shortlink

Related Articles

Post Your Comments

Related Articles


Back to top button