നീണ്ട കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി സേവനം ലഭിച്ചു തുടങ്ങും. 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് പുറത്തുവിട്ടത്. ജൂലൈ മാസത്തിലാണ് 5ജി സ്പെക്ട്രത്തിന്റെ ലേല നടപടികൾ പൂർത്തീകരിച്ചത്. അധികം വൈകാതെ തന്നെ 5ജി സേവനം ഉപയോക്താക്കളിലേക്ക് എത്തിക്കാനുളള ശ്രമങ്ങൾ ടെലികോം സേവന ദാതാക്കൾ നടത്തുന്നുണ്ട്.
ആദ്യ ഘട്ടത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ 5ജി ലഭ്യമായി തുടങ്ങും. ‘5ജി സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനുള്ള നടപടികൾക്ക് സർക്കാർ രൂപം നൽകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും 5ജി സേവനം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഗ്രാമങ്ങളിലും 5ജി എത്തിക്കാനുള്ള നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും’, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Also Read: അഭ്യൂഹങ്ങൾക്ക് വിട, ഐഫോൺ 14 പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് ആപ്പിൾ
Post Your Comments