കോട്ടയം : യുവതിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരുന്നുമലയില്‍ പുതുപറമ്പില്‍ അഞ്ജലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുണ്ടക്കയം കോരുത്തോട് മടുക്കയില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ അഞ്ജലിയെ കിടപ്പുമുറിയില്‍ കണ്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് വീട്ടിലും പരിസരത്തും ഭര്‍ത്താവ് ശ്യാം പരിശോധന നടത്തി. ഇതിനിടെയാണ് കിണറിലെ വല മാറിക്കിടക്കുന്നതായി ശ്യാം ശ്രദ്ധിക്കുന്നത്. പിന്നാലെ കിണറില്‍ നടത്തിയ പരിശോധനയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍, മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ശ്യാമും അഞ്ജലിയും. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഇരട്ടകുട്ടികള്‍ ഉണ്ട്. അതേസമയം യുവതിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നാണ് വിവരം.
Post Your Comments