സംസ്ഥാനത്ത് ഒരു വർഷ കാലാവധിയുള്ള പുക പരിശോധന നിരക്ക് വർദ്ധിപ്പിച്ചു

ആറുമാസം കാലാവധിയുള്ള വാഹനങ്ങളുടെ പുക പരിശോധന നിരക്ക് ഉയർത്തിയിട്ടില്ല

പുക പരിശോധനയ്ക്ക് ഇനി ചിലവേറും. സംസ്ഥാനത്ത് പുക പരിശോധന നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ ഉത്തരവായി. ഒരു വർഷ കാലാവധിയുള്ള പുക പരിശോധന നിരക്കാണ് വർദ്ധിപ്പിക്കുന്നത്. കൂടാതെ, പരിശോധന മെഷീനുകളുടെ കാലിബ്രേഷൻ സർട്ടിഫിക്കറ്റ് കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്. 6 മാസം വരെയാണ് കാലിബ്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി നിജപ്പെടുത്തിയിരിക്കുന്നത്.

അസോസിയേഷൻ ഓഫ് ഓഥറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾസ് കേരള സംസ്ഥാന ഭാരവാഹികൾ സർക്കാറിന് നിവേദനം സമർപ്പിച്ചിരുന്നു. സ്ഥാപനങ്ങളുടെ അനുദിന ചിലവിൽ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് നിവേദനം സമർപ്പിച്ചത്. ഇതിന് പരിഹാരമായാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. അതേസമയം, ആറുമാസം കാലാവധിയുള്ള വാഹനങ്ങളുടെ പുക പരിശോധന നിരക്ക് ഉയർത്തിയിട്ടില്ല.

Also Read: മകന്റെ പ്രായമുള്ള യുവാവിനൊപ്പം താമസം, പെൺവാണിഭം മുതൽ മയക്ക് മരുന്ന് കേസ് വരെ! മരിച്ച സിപ്‌സി സ്ഥിരം ക്രിമിനൽ

Share
Leave a Comment