മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പല ഉൽപ്പന്നങ്ങളും മുഖത്ത് പരീക്ഷിക്കുന്നവരാണ് പലരും. അശാസ്ത്രീയമായ രീതിയിൽ ചെയ്യുന്ന പല പരീക്ഷണങ്ങളും മുഖത്തിന് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മുഖത്ത് പുരട്ടാൻ പാടില്ലാത്ത സാധനങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ചെറുനാരങ്ങാ നീര് ഒരിക്കലും നേരിട്ട് മുഖത്ത് പുരട്ടാൻ പാടില്ല. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡിന്റെ അംശം മുഖത്തെ മൃദുലമായ ചർമ്മത്തെ ബാധിക്കും. അത്യാവശ്യമെങ്കിൽ മാത്രം ചെറുനാരങ്ങാ നീര് ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ ഉപയോഗിക്കുക.
Also Read: പോലീസ് പിഴ ചുമത്തി, പോലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻമാൻ: വൈറൽ വീഡിയോ
അടുത്ത വസ്തുവാണ് ആപ്പിൾ സൈഡർ വിനിഗർ. ഉയർന്ന അളവിൽ ആസിഡ് അടങ്ങിയ ആപ്പിൾ സൈഡർ വിനിഗർ നേരിട്ട് മുഖത്ത് പുരട്ടുമ്പോൾ ചിലരിൽ പൊള്ളൽ, പാടുകൾ, ചെറിയ കുരുക്കൾ, കറുപ്പ് നിറം എന്നിവ ഉണ്ടാക്കും. അശാസ്ത്രീയമായ രീതിയിൽ ഒരിക്കലും ആപ്പിൾ സൈഡർ വിനിഗർ മുഖത്ത് പുരട്ടാൻ പാടില്ല.
മുഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് പരമാവധി ഒഴിവാക്കണം. ചൂടുവെള്ളം ഉപയോഗിക്കുമ്പോൾ മുഖത്തെ ജലാംശം വറ്റാനും മുഖം കൂടുതൽ ഡ്രൈ ആകാനും സാധ്യതയുണ്ട്. ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം, മുഖത്ത് ആവി കൊള്ളുന്നത് നല്ലതാണ്.
Post Your Comments