KottayamKeralaNattuvarthaLatest NewsNews

കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി ജയിലിലടച്ചു

മേ​ലു​കാ​വ് ഇ​രു​മാ​പ്ര പാ​റ​ശേ​രി​ല്‍ സാ​ജ​ന്‍ സാ​മു​വ​ലി (44)നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ജയിലിൽ അട​ച്ച​ത്

കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. മേ​ലു​കാ​വ് ഇ​രു​മാ​പ്ര പാ​റ​ശേ​രി​ല്‍ സാ​ജ​ന്‍ സാ​മു​വ​ലി (44)നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ജയിലിൽ അട​ച്ച​ത്.

ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇ​യാ​ള്‍ ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ജി​ല്ല​യി​ലെ പൊ​ന്‍​കു​ന്നം, മ​ര​ങ്ങാ​ട്ടു​പ​ള്ളി, മേ​ലു​കാ​വ്, പാ​ലാ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ടെ​യും ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ട്ട​പ്പ​ന, മു​ട്ടം, തൊ​ടു​പു​ഴ എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, പി​ടി​ച്ചു​പ​റി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button