AlappuzhaKeralaNattuvarthaLatest NewsNews

അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോഷ്ടിച്ചു : പ്രതി പിടിയിൽ

ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ​വ​ട​ക്ക് രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ ശ്രീ​ജു നി​വാ​സി​ൽ ജി​ത്തു ശ്രീ​കു​മാ​ർ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മാ​വേ​ലി​ക്ക​ര: അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച ചെ​യ്ത മോ​ഷ്ടാ​വ് പൊലീസ് പിടിയിൽ. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ​വ​ട​ക്ക് രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ ശ്രീ​ജു നി​വാ​സി​ൽ ജി​ത്തു ശ്രീ​കു​മാ​ർ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

21-ന് ​വൈ​കി​ട്ട് തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ത​ടി​മി​ല്ലി​ലാണ് സംഭവം. ത​ടി​മി​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ന്തോ​ഷ് ദി​ഷ്വ​യു​ടെ മൊ​ബൈ​ൽ ഫോ​ണും പ​ഴ്സും മി​ല്ലി​ൽ നി​ന്നു മോ​ഷ​ണം പോ​യി​രു​ന്നു.

Read Also : തുല്യനീതിയും അവകാശവും പടത്തുയര്‍ത്തുന്നതില്‍ ബി.ജെ.പി ഭരണകൂടം പരാജയമെന്ന് പോപുലര്‍ ഫ്രണ്ട്

ത​ടി​മി​ല്ലി​ലെ സി​സി​റ്റി​വിയി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്ന​ത് കേ​ന്ദ്രീ​ക​രി​ച്ച് മാ​വേ​ലി​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി ചെ​ട്ടി​കു​ള​ങ്ങ​ര ക​മ്പ​നി​പ്പ​ടി ഭാ​ഗ​ത്ത് ജി​ത്തു ശ്രീ​കു​മാ​ർ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും അ​ഞ്ചു മോഷണം നടത്തിയത് വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ അ​ലി അ​ക്ബ​ർ, എ​എ​സ്ഐ ആ​ന​ന്ദ​കു​മാ​ർ ആ​ർ, സി​പി​ഒമാ​രാ​യ വി​നോ​ദ് കു​മാ​ർ ആ​ർ, ഗി​രീ​ഷ് ലാ​ൽ വി.​വി, സു​നീ​ഷ് കെ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button