KeralaLatest News

മകന്റെ പ്രായമുള്ള യുവാവിനൊപ്പം താമസം, പെൺവാണിഭം മുതൽ മയക്ക് മരുന്ന് കേസ് വരെ! മരിച്ച സിപ്‌സി സ്ഥിരം ക്രിമിനൽ

കൊച്ചി: ഒന്നരവയസ്സുകാരിയെ കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപ്‌സിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കൾ. അങ്കമാലി കോടിശേരി വീട്ടിൽ സിപ്‌സിയെ (48) കൊച്ചി നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതി ആണ് ഇവർ. മാർച്ച് ഒമ്പതിനാണ് സിപ്‌സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

നോർത്തിലെ ലോഡ്ജിൽ താമസിക്കെ പുലർച്ചെ കുട്ടിയെ ജോൺ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും കൊച്ചിയിലെ ലോഡ്ജുകളിൽ താമസിക്കുകയായിരുന്നു. കുട്ടിയുടെ പിതൃത്വം തന്നിൽ കെട്ടിയേൽപ്പിക്കാൻ സിപ്സി ശ്രമിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ഇയാളുടെ മൊഴി. അതേസമയം, പൊലീസിന് സ്ഥിരം തലവേദനയാണ് ക്രിമിനലായ സിപ്സി എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്.  സിപ്സി മോഷണം മുതൽ സെക്സ് റാക്കറ്റിൽ വരെ കണ്ണിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസിന് സ്ഥിരം തലവേദനയായ ഇവർ കേസന്വേഷിക്കാൻ ചെല്ലുന്ന ഉദ്യോ​ഗസ്ഥരെ പോലും സമ്മർദ്ദത്തിലാക്കുകയാണ് പതിവ്.

പൊലീസ് നടപടിയിൽ രക്ഷപെടാൻ ഇവർ ചെയ്ത വിക്രിയകൾ പൊലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ പൊലീസ് ലോക്കപ്പിലാക്കിയപ്പോൾ വസ്ത്രം ഊരിമാറ്റി , ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവർ ഇറങ്ങിയോടി. മറ്റൊരവസരത്തിൽ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്. പിടുകൂടാനെത്തിയ പൊലീസുകാർ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി. പീഡനക്കേസ്സിൽ കുടുക്കുകയാണ് സിപ്സി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഒരിക്കൽ കൊച്ചിയിൽ പൊലീസ് പിടികൂടിയപ്പോൾ സ്‌റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. കൊരട്ടി സ്വദേശിയാണ് സിപ്സിയെ വിവാഹം കഴിച്ചിരുന്നത്. ഇയാളുള്ളപ്പോൾ തന്നെ ഇവർ മോഷണക്കേസ്സിൽ പൊലീസ് പിടിയിലായിട്ടുണ്ട്. സ്വഭാവദൂഷ്യം മൂലം ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയതോടെ പിന്നീട് തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വിൽപ്പനയും സെക്‌സ് റാക്കറ്റ് പ്രവർത്തനങ്ങളുമൊക്കെയായി ഇവർ വിലസുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവർ നിരവധി തവണ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കേസ്സുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

മകനേക്കാൾ പ്രായം കുറവുള്ള കഞ്ചാവ് കേസ്സിലെ പ്രതിയ്‌ക്കൊപ്പമാണ് ഇവരുടെ ഇപ്പോഴത്തെ താമസമെന്നും സിപ്സിയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ യുവാവാണെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. 2021 ജനുവരിയിൽ സ്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തി മർ​ദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ സിപ്സി പൊലീസ് സ്റ്റേഷനിൽ നടത്തിക്കൂട്ടിയത് വലിയ പരാക്രമങ്ങളായിരുന്നു. തനിക്ക് കടന്നു പോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് അസഭ്യ വർഷത്തോടെ ഇവർ യുവതിയെ ആക്രമിക്കുകയായിരുന്നു.

യുവതിയെ മർദിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലീസുൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്സി പിടികൊടുത്തില്ല. ഒടുവിൽ സാഹസികമായാണ് സിപ്സിയെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ, പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്സി അവിടെയും പരാക്രമം തുടർന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് ഇവർ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവിൽ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്. കസ്റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷിനിലെത്തിച്ച സിഫ്‌സി പൊലീസിനെ നന്നായി വട്ടംചുറ്റിക്കുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്കുമുമ്പായി കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കുന്നതിനായി സ്‌റ്റേഷനിൽ ഒരുമുറി ഒരുക്കിയിരുന്നു. ഈ മുറിയിലാണ് സിഫ്‌സിയെ ആദ്യം എത്തിച്ചത്. ഇവിടെ എത്തിയപാടെ ഇവർ ബഹളംവയ്ക്കാൻ തുടങ്ങി.

പുരുഷ പൊലീസുകാരും സ്‌റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപേരും നോക്കിനിൽക്കെ സിപ്സി സ്വയം വിവസ്ത്രയായി. ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതപൊലീസുകാർ ഈ നീക്കം തടഞ്ഞത്. ഇത്തരത്തിൽ സ്ഥിരം ക്രിമിനൽ ആണ് ഇവരെന്നാണ് റിപ്പോർട്ടുകൾ. സിപ്‌സിയെ കുറിച്ച് മകന്റെ ഭാര്യയും നിരവധി പരാതികൾ നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button