ഇരയെ പ്രതി വിവാഹം കഴിച്ചതോടെ പോക്സോ കേസ് ഒത്തുതീർപ്പാക്കി കോടതി. കർണാടകയിലാണ് സംഭവം. പതിനേഴുകാരിയായ പെൺകുട്ടിയെ ഇരുപതുകാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇരയുടെ അച്ഛന്റെ പരാതിയിന്മേലാണ് അന്ന് കേസെടുത്തത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പ് പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. 2019ലാണ് ഇയാൾ അറസ്റ്റിലായത്. ജയിലിൽ പോയശേഷം, പിന്നീട് 18 മാസത്തെ ജയിൽവാസത്തിന് ശേഷം ഇയാൾ ജാമ്യത്തിലിറങ്ങി. അന്നു തന്നെ ഇരയും പ്രതിയും നിയമപ്രകാരം വിവാഹിതരായി.
ഇതിനു ശേഷം പെൺകുട്ടി തന്നെയാണ് ഇയാളുമായി വിവാഹജീവിതം നയിക്കാൻ താൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്. 2021 ഡിസംബറിൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. പെൺകുട്ടി കേസ് പിൻവലിച്ചതോടെ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.
Post Your Comments