തിരുവനന്തപുരം: ഇടതു സഹയാത്രികന് കെ.ടി.ജലീല്‍ എംഎല്‍എ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുമെന്ന് കെ.കെ.ശൈലജ എംഎല്‍എയുടെ ആത്മഗതം. ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന കെ.കെ.ശൈലജയുടെ വാക്കുകള്‍ നിയമസഭയില്‍ കൗതുകമുണര്‍ത്തി. സഭയില്‍ കെ.ടി ജലീല്‍ സംസാരിക്കുന്നതിന് തൊട്ടുമുന്‍പ് സംസാരിച്ച കെ.കെ.ശൈലജ, പ്രസംഗം നിര്‍ത്തി സീറ്റിലേക്ക് ഇരിക്കുമ്പോള്‍ പതുക്കെ പറഞ്ഞ വാക്കുകളാണ് മൈക്കിലൂടെ എല്ലാവരും കേട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘ആത്മഗതം’ പരസ്യമാവുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെ വിശദീകരണവുമായി ശൈലജ രംഗത്തെത്തി.
Read Also: മകൻ ഓടിച്ച സ്കൂട്ടറിൽ നിന്നു വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ.കെ.ശൈലജ സംസാരിക്കുന്നതിനിടെ കെ.ടി.ജലീല്‍ സംസാരിക്കാന്‍ അനുവാദം ചോദിച്ചു. പ്രസംഗ സമയത്ത് മറ്റൊരാള്‍ക്ക് ഇടപെട്ട് സംസാരിക്കാന്‍ അവസരം നല്‍കുന്നതിനെ വഴങ്ങുക എന്നാണ് സഭാ നടപടി പ്രകാരം പറയുന്നത്. സ്പീക്കര്‍ പ്രസംഗിക്കാന്‍ അനുവാദം നല്കിയ അംഗത്തിന്റെ സമയത്തില്‍നിന്ന് രണ്ടാമത്തെയാള്‍ സംസാരിക്കുന്ന സമയം കുറവു ചെയ്യും. ജലീലിന് ഇടപെട്ട് സംസാരിക്കാന്‍ അനുവാദം നല്കി സീറ്റിലേക്കിരിക്കുമ്പോഴാണ് മൈക്ക് ഓണ്‍ ആണെന്നറിയാതെ ശൈലജ ആത്മഗതം നടത്തിയത്.
Post Your Comments