Latest NewsIndiaNews

നക്ഷത്ര ആമയെ കടത്തി: വന്യജീവി ഡോക്യുമെന്ററി സംവിധായിക ഐശ്വര്യയ്‌ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

മുംബൈ: പൻവേലിൽ നിന്ന് പൂനെയിലേക്ക് ഇന്ത്യൻ നക്ഷത്ര ആമയെ അനധികൃതമായി കടത്തിയ വന്യജീവി ചലച്ചിത്ര നിർമ്മാതാവും നാഷണൽ ജിയോഗ്രാഫിക് പര്യവേഷകയുമായ ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്. ചികിത്സയ്ക്കായി ഐശ്വര്യ പൂനെയിലെ RESQ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു. എന്നാൽ, സ്ഥാപനത്തിന്റെ പ്രതിമാസ റിപ്പോർട്ടിൽ ആമയെ എത്തിച്ചതുമായി ബന്ധപ്പെട്ട ലംഘനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് വനംവകുപ്പ് ഐശ്വര്യയ്‌ക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയാണ് നക്ഷത്ര ആമകള്‍. ഐശ്വര്യക്കെതിരേ വന്യജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ഓഗസ്റ്റ് 18-ന് ഫോറസ്റ്റ് ടെറിട്ടോറിയല്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് പനവേല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഐശ്വര്യ ശ്രീധര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

Also Read:ഡ്രീംഫോക്സ് സര്‍വീസസ് ഐ.പി.ഒ തുറന്നു: ലക്ഷ്യം 1000-1200 കോടി രൂപ, വിശദവിവരങ്ങൾ

‘1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ IV-ൽ സംരക്ഷിച്ചിരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ട് ആമയെ നിങ്ങൾ വനം വകുപ്പിന്റെ അനുമതിയൊന്നും വാങ്ങാതെ പനവേലിൽ നിന്ന് പൂനെയിലേക്ക് കടത്തിയതായി തെളിഞ്ഞു. ആമയെ ചികിത്സയ്ക്കായി RESQ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് കൊണ്ടുപോയി. ആമയെ ആരിൽ നിന്നാണ്, എവിടെ നിന്നാണ് രക്ഷപ്പെടുത്തിയതെന്നും ഏത് അനുമതിയുടെ അടിസ്ഥാനത്തിലാണ് റെസ്‌ക്യുവിന് കൈമാറിയതെന്നും വ്യക്തമാക്കുക’, ഐശ്വര്യയ്ക്ക് അയച്ച നോട്ടീസിൽ വനംവകുപ്പ് പറയുന്നു.

രക്ഷാപ്രവർത്തനവും പുനരധിവാസവുമായി ബന്ധപ്പെട്ട് നേരത്തെ ഷൂട്ടിംഗ് നടത്തിയിരുന്നതിനാൽ പൂനെ കേന്ദ്രത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ശ്രീധർ പറഞ്ഞു. പൻവേൽ ഫാം ഉടമയിൽ നിന്നാണ് തനിക്ക് ആമയെ കിട്ടിയതെന്ന് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പകർത്തിയ വീഡിയോകളും, ആമയുമായി ബന്ധപ്പെട്ട അനുമതികൾ പോലുള്ള രേഖകളും സഹിതം തിങ്കളാഴ്ച പൻവേൽ ഓഫീസിൽ ഹാജരാകാൻ വകുപ്പ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരുന്നു. ഹാജരായില്ലെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് വകുപ്പ് അറിയിച്ചു. ഹാജരാകാതെ വന്നതോടെയാണ് ഐശ്വര്യക്കെതിരെ വനംവകുപ്പ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button