Latest NewsKeralaCinemaNewsEntertainment

‘എന്നെ തായ് കെളവി എന്ന് ആരും വിളിക്കരുത്, എനിക്കിഷ്ടമല്ല’: നിത്യാ മേനോൻ

നിത്യാ മേനോൻ, ധനുഷ്, പ്രകാശ് രാജ്, റാഷി ഖന്ന തുടങ്ങിയവരുടെ അസാധ്യ പ്രകടനം കൊണ്ട് തിയേറ്ററുകളിൽ പ്രേക്ഷകരെ വിളിച്ച് വരുത്തുന്ന സിനിമയാണ് മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരുച്ചിദ്രമ്പലം. ചിത്രം മൂന്ന് ദിവസം പിന്നീടുമ്പോള്‍ ലോകമെമ്പാടും നിന്നും 38 കോടിയിലധികം രൂപ കളക്ഷനായി സ്വന്തമാക്കി. ശോഭന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിത്യാ മേനോൻ അവതരിപ്പിച്ചത്. നിത്യയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ, ആരാധകരോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് നിത്യ. ചിത്രത്തിലെ തായ് കെളവി എന്ന ​ഗാനത്തിന്റെ പേരിൽ തന്നെ പലരും തായ് കെളവിയെന്ന് വിളിക്കുന്നുണ്ടെന്നും അതിൽ തനിക്ക് താൽപര്യമില്ലെന്നും ഇനി അങ്ങനെ വിളിക്കരുതെന്നാണ് നിത്യാ മേനോൻ ആരാധകരോട് പറയുന്നത്. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കലാനിധി മാരൻ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിച്ച ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button