UAELatest NewsNewsInternationalGulf

ബാക്ക് ടു സ്‌കൂൾ: അബുദാബിയിൽ പുതിയ അദ്ധ്യയന വർഷം ഓഗസ്റ്റ് 29 മുതൽ

അബുദാബി: അബുദാബിയിൽ പുതിയ അദ്ധ്യയന വർഷം ഓഗസ്റ്റ് 29 ന് ആരംഭിക്കും. സ്‌കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സ്‌കൂളിലെത്തേണ്ടതെന്നാണ് നിർദ്ദേശം. 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്‌കൂൾ തുറക്കുന്ന ദിവസം നിർബന്ധമാണ്. അൽഹൊസൻ ആപ്പ് വഴി ഗ്രീൻ പാസും നിർബന്ധമാണ്.

Read Also: ഉന്മേഷവും ലൈംഗിക ഉത്തേജനവും ലഭിക്കാൻ എം.ഡി.എം.എ: പഠിക്കാൻ മിടുക്കി ആയിരുന്ന അക്ഷയ യൂനസിന്റെ വലയിൽ വീണതോ?

16 വയസ്സിനു മുകളിലുള്ള വാക്‌സിൻ എടുക്കാത്ത കുട്ടികൾ 7 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തണം. വാക്‌സിൻ എടുത്തവരെങ്കിൽ 14 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തണം.

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 30 ദിവസം കൂടുമ്പോഴും പിസിആർ പരിശോധന നടത്തണം. 2 ഗ്രേഡ് മുതലുള്ള കുട്ടികൾ ക്ലാസ് മുറികളിൽ മാസ്‌ക് ഉപയോഗിക്കണം. സ്‌കൂളുകളുടെ ഫീൽഡ് ട്രിപ്പുകൾക്കും എല്ലാ കായിക പരിശീലനങ്ങൾക്കും അനുമതിയുണ്ട്. സ്‌കൂൾ ബസുകളിൽ 100% സീറ്റിലും കുട്ടികളെ ഇരുത്താം. കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ കുട്ടികൾക്ക് ക്വാറന്റെയ്ൻ നിർബന്ധമില്ല.

Read Also: ആസിഫ് ലഹരിക്കടിമ: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button