AlappuzhaNattuvarthaLatest NewsKeralaNews

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു : ഭർത്താവ് അറസ്റ്റിൽ

പാവുക്കര കളത്തൂരെത്ത് വീട്ടിൽ അനിത (47)യെ തലയ്ക്ക് വെട്ടിയ കേസിൽ ഭർത്താവ് സഹദേവൻ (54)ആണ് അറസ്റ്റിലായത്

മാന്നാർ: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് പൊലീസ് പിടിയിൽ. പാവുക്കര കളത്തൂരെത്ത് വീട്ടിൽ അനിത (47)യെ തലയ്ക്ക് വെട്ടിയ കേസിൽ ഭർത്താവ് സഹദേവൻ (54)ആണ് അറസ്റ്റിലായത്. മാന്നാർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ഇരുവരും തമ്മിൽ പണവുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായതിന് തുടർന്നാണ് വെട്ടുകത്തിയുമായി ഇയാൾ ഭാര്യയെ തലയ്ക്ക് വെട്ടിയത്.

Read Also : രാജ്യം 5ജിയിലേയ്ക്ക്,ആദ്യഘട്ടത്തില്‍ 13 നഗരങ്ങളില്‍ മാത്രം: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

തലയ്ക്ക് മാരകമായി മുറിവേറ്റ അനിത പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ജി സുരേഷ് കുമാർ, എസ്ഐ ബിജുക്കുട്ടൻ, എസ്ഐമാരായ ശ്രീകുമാർ, ജോസി തോമസ്, എഎസ്ഐ മധു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, സുധി സിവിൽ പൊലീസ് ഓഫീസർ സിദ്ധിക്ക് ഉൽ അക്ബർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button