ഒറ്റപ്പാലം: തൊഴിലുറപ്പ് ജോലിക്കിടെ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിക്ക് പരിക്കേറ്റു. മീറ്റ്ന എറക്കോട്ടിരി തങ്കനിവാസിൽ ബിന്ദു (40) വിനാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പത്തൊമ്പതാം മൈൽ ഹൗസിംഗ് ബോർഡ് കോളനിയിൽ ആണ് സംഭവം. കാടും പൊന്തയും പുല്ലും വെട്ടുന്നതിനിടയിൽ അജ്ഞാത സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിന്ദു പറഞ്ഞു.
Read Also : മാജിക് മഷ്റൂം: വിഷാദരോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ: പഠനം
ഇടതു കൈക്ക് സാരമായി പരിക്കേറ്റ ഇവരെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഒറ്റപ്പാലം പൊലീസ് പരിശോധന നടത്തി.
Post Your Comments