ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 257 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,031 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.5 ശതമാനം നേട്ടത്തിൽ 17,578 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചിക 1 ശതമാനവും സ്മോൾക്യാപ് സൂചിക 0.78 ശതമാനവുമാണ് ഉയർന്നത്.
ഓഹരി വിപണിയിൽ ഇന്ന് നിരവധി കമ്പനികളാണ് നേട്ടം കൈവരിച്ചത്. ഐസിഐസിഐ ബാങ്ക്, എം ആന്റ് എം, എസ്ബിഐ, കോട്ടക് ബാങ്ക്, ബജാജ് ട്വിൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നീ ഓഹരികൾ നേരിയ തോതിൽ നേട്ടമുണ്ടാക്കി.
Also Read: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ കേസെടുത്താൻ ഉത്തരവിട്ട് കോടതി
തുടർച്ചയായ മൂന്നാം ദിനമാണ് ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ നിഫ്റ്റി 17,400 പോയിന്റാണ് ഇടിഞ്ഞത്. കൂടാതെ, സെൻസെക്സ് 58,405 ലാണ് വ്യാപാരം ആരംഭിച്ചത്.
Post Your Comments