പത്തനംതിട്ട: 16കാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരനായ കാമുകന്‍ പിടിയില്‍. വിവാഹ വാഗ്ദാനം നല്‍കിയാണ് തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനില്‍ സച്ചു എന്ന സൂരജ് പെണ്‍കുട്ടിയെ കൊണ്ടുപോയത്.
വെള്ളിയാഴ്ച ഉച്ചയോടെ കാമുകിയായ പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തിരുവനന്തപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന്
കാട്ടി പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടി പ്രതിക്കൊപ്പം തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം ലഭിക്കുന്നത്.
തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നെന്ന് വ്യക്തമായത്.
Post Your Comments