Latest NewsNewsBusiness

തുകൽ മേഖലയിൽ 2,250 കോടിയുടെ നിക്ഷേപവുമായി തമിഴ്നാട്

'മെയ്ക്ക് ഇൻ തമിഴ്നാട്' ഉൽപ്പന്നങ്ങൾ ജനകീയമാക്കാനും ലക്ഷ്യമിടുന്നുണ്ട്

പാദരക്ഷകളുടെയും തുകൽ ഉൽപ്പന്നങ്ങളുടെയും ആഗോള കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് തമിഴ്നാട്. ഇതിന്റെ ഭാഗമായി 2,250 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട് സർക്കാർ നടത്താൻ ഒരുങ്ങുന്നത്. 2025 ഓടെ തുകൽ മേഖലയിൽ വൻ മുന്നേറ്റമാണ് തമിഴ്നാട് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 20,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

‘തമിഴ്നാട് പാദരക്ഷ, തുകൽ ഉൽപ്പന്ന നയം 2022’ ന്റെ ഭാഗമായാണ് തമിഴ്നാട് 5 സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ നയത്തിലൂടെ ‘മെയ്ക്ക് ഇൻ തമിഴ്നാട്’ ഉൽപ്പന്നങ്ങൾ ജനകീയമാക്കാനും ലക്ഷ്യമിടുന്നുണ്ട്. പരമ്പരാഗത തുകൽ മേഖലയിൽ മുന്നിട്ടു നിൽക്കുന്ന തമിഴ്നാടിന് നിരവധി ആഗോള ഫാഷൻ ബ്രാൻഡുമായി ബന്ധമുണ്ട്.

Also Read: ഋതുമതിയായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം ചെയ്യാം: ഹൈക്കോടതി

കെഐസിഎൽ, വാഗൺ ഇന്റർനാഷണൽ, കെഐസിഎൽ എസ്ഇഎംഎസ്, വാക്അരോ, കെഐസിഎൽ (ഫൂട്ട്‌വെയർ ക്ലസ്റ്റർ) എന്നിവയുമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ച 5 സ്ഥാപനങ്ങൾ. തുകൽ വ്യവസായം കൂടുതൽ വളർച്ച പ്രാപിക്കുന്നതോടെ 37,450 പേർക്കാണ് ജോലി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button