NewsBusiness

സ്വകാര്യ എണ്ണ വിതരണ കമ്പനികളുടെ വിപണി വിഹിതത്തിൽ ഇടിവ് തുടരുന്നു

പൊതുമേഖല എണ്ണ വിതരണ കമ്പനികളുടെ സംയുക്ത വിപണി വിഹിതം വർദ്ധിച്ചിട്ടുണ്ട്

രാജ്യത്തെ സ്വകാര്യ എണ്ണ വിതരണ കമ്പനികളുടെ വിപണി വിഹിതം ഇടിയുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മാസം വിപണി വിഹിതത്തിൽ 50 ശതമാനം മുതൽ 80 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രധാന സ്വകാര്യ എണ്ണ വിതരണ കമ്പനികളാണ് റിലയൻസ്- ബിപി, ഷെൽ, നയാര എന്നിവ. ഈ എണ്ണ വിതരണ കമ്പനികളുടെ സംയുക്ത വിപണി വിഹിതം ജൂലൈ മാസത്തിൽ 2.3 ശതമാനമാണ് കുറഞ്ഞത്. ജൂൺ മാസത്തിൽ ഇത് 2.9 ശതമാനമായിരുന്നു.

പൊതുമേഖല എണ്ണ വിതരണ കമ്പനികളുടെ സംയുക്ത വിപണി വിഹിതം വർദ്ധിച്ചിട്ടുണ്ട്. ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളുടെ സംയുക്ത വിപണി വിഹിതം പെട്രോൾ വിൽപ്പനയിൽ 90.2 ശതമാനത്തിൽ നിന്ന് 95 ശതമാനമായാണ് ഉയർന്നത്. കൂടാതെ, ഡീസൽ വിൽപ്പനയിൽ 89.4 ശതമാനത്തിൽ 97.7 ശതമാനമായും ഉയർന്നിട്ടുണ്ട്.

Also Read: ഓ​ട്ടോ​റി​ക്ഷ​യി​ൽ ചാ​രാ​യം വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

നിലവിൽ, രാജ്യത്ത് നൂറിലേറെ ദിവസമായി പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചിട്ടില്ല. ഇത് എണ്ണ കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഇതോടെ, ഒട്ടേറെ സ്വകാര്യ പമ്പുകൾ അടച്ചുപൂട്ടിയിരുന്നു. ഇന്ധന വില പരിഷ്കരിക്കാത്തത് വിപണി വിഹിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button