കൊച്ചി: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുപ്പ് അതിവേഗം പുരോഗമിക്കുന്നു. ഇരട്ടി വിലയ്ക്കാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. പുതുശേരി വെസ്റ്റ്, പുതുശേരി സെന്‍ട്രല്‍ വില്ലേജുകളില്‍ വിലയ്‌ക്കെടുക്കുന്ന ഭൂമിയില്‍ ഭൂരേഖയെ സംബന്ധിച്ചോ പ്രമാണവുമായി ബന്ധപ്പെട്ടോ ആക്ഷേപമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, പുതുശേരി സെന്‍ട്രല്‍, പുതുശേരി വെസ്റ്റ് വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
എറണാകുളം ജില്ലയിലെ അയ്യമ്പുഴ വില്ലേജില്‍നിന്നും സ്ഥലം ഏറ്റെടുക്കുന്നുണ്ട്. ആകെ 2060 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരിക. ഇതില്‍ ജില്ലയിലെ മുക്കാല്‍ ഭാഗവും ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. 1,236 കോടി രൂപ ഭൂമി വിട്ടുകൊടുത്തവര്‍ക്കായി നല്‍കി. കണ്ണമ്പ്ര വില്ലേജില്‍ 310.23 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. ഇതില്‍ 299 ഏക്കര്‍ ഏറ്റെടുത്തു. ബാക്കിയുള്ളവയുടെ ഏറ്റെടുപ്പ് നടപടി പുരോഗതിയിലാണ്.
Post Your Comments